Monday, June 22, 2015

ഫുഡ് സേഫ്റ്റി ലൈസന്‍സ്: അക്ഷയകേന്ദ്രങ്ങളില്‍ സൗകര്യം


തലശ്ശേരി: ഓണ്‍ലൈന്‍ വഴി പുതുതായി ഫുഡ് സേഫ്റ്റി ലൈസന്‍സ് റജിസ്‌ട്രേഷന്‍ നടത്തുന്നതിനും പുതുക്കുന്നതിനും ജൂണ്‍ 24നും 26നും അക്ഷയകേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കി.
24-ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ സന്തോഷ് ഹോസ്​പിറ്റല്‍ കെട്ടിടത്തിലെയും 26-ന് ചക്കരക്കല്‍ മുഴപ്പാലയിലെയും അക്ഷയകേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സൗകര്യം ഒരുക്കുന്നത്. 
ഫുഡ് സേഫ്റ്റി റജിസ്‌ട്രേഷന് വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. ഒരുവര്‍ഷത്തേക്കുള്ള റജിസ്‌ട്രേഷന്‍ ഫീസായ 100 രൂപ അക്ഷയ കേന്ദ്രങ്ങളില്‍ അടയ്ക്കാം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് അനുസരിച്ച് 2012 മുതല്‍ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരി വ്യവസായികള്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് റജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന് തലശ്ശേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു.
ലൈസന്‍സ് ഇല്ലാതെയുള്ള കച്ചവടം നിരോധിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വില്പനയ്ക്കുവേണ്ടി കൈകാര്യം ചയ്യുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്/റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതായും പത്രക്കുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment