Friday, June 26, 2015

അക്ഷയയില്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം: ഉദ്ഘാടനം ഇന്ന് 


കണ്ണൂര്‍: സുപ്രധാനരേഖകളും സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സംരക്ഷിക്കുന്ന ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള അധ്യക്ഷയാകും. കളക്ടര്‍ പി.ബാലകിരണ്‍ പദ്ധതിവിശദീകരണം നടത്തും.
സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അക്ഷയ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ജനനമരണ സര്‍ട്ടിഫിക്കറ്റ്, വിവാഹസര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍-സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, വീടുകളുടെ നിര്‍മാണ അനുമതി തുടങ്ങിയ രേഖകളെല്ലാം ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയും.

No comments:

Post a Comment