ലോക പരിസ്ഥിതി ദിനം : പ്രതിജ്ഞ ഇന്ന് |
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇന്ന് (5/6/2015 ന്) രാവിലെ 11 മണിക്ക് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കും. പ്രതിജ്ഞ: - ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാന്‍ പ്രാണവായുവും കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും നല്‍കുന്ന അമ്മയാണ് പ്രകൃതി എന്നു ഞാന്‍ മനസ്സിലാക്കുന്നു. വരും തലമുറയ്ക്കും സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി ഞാന്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും. പ്രകൃതിയെ മാലിന്യമുക്തമാക്കുക എന്നത് ജീവിതചര്യയാക്കും. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ ഞാന്‍ മിതത്വം പാലിക്കും. സര്‍വ്വജീവജാലങ്ങളുടേയും ഏക ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എന്റെ ധര്‍മ്മമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
ഈ പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ കുട്ടികള്‍ക്ക് വയിച്ചുകൊടുക്കണം എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. |
Thursday, June 4, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment