ആറാം പ്രവര്‍ത്തിദിന വിവരശേഖരണം നടത്തുന്നതിനു ഓണ്‍ലൈന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തി
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ആറാം പ്രവര്‍ത്തിദിന വിവരശേഖരണം നടത്തുന്നതിനു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം കൂടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി സ്കൂളുകള്‍ www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Sixth Working Day Statement എന്ന ലിങ്കില്‍ സമ്പൂര്‍ണ യുസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ ആറാം പ്രവര്‍ത്തിദിന വിവരശേഖരണത്തിനുള്ള പ്രൊ ഫോമ ലഭിക്കും.സമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രസ്തുത പ്രോഫോമയില്‍ കാണാം. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അന്നേ ദിവസം നിശ്ചിത പ്രൊ ഫോമയില്‍ തന്നെ ഓണ്‍ലൈന്‍ ആയി തിരുത്തി പരിശോധിച്ച ശേഷം കണ്‍ഫേം ചെയ്ത് പ്രിന്റൌട്ട് എടുത്ത് പ്രധാനാദ്ധ്യാപകന്‍റെ ഒപ്പും സ്കൂള്‍ സീലും പതിച്ചു എ ഇ ഒ വിനു സമര്‍പ്പിക്കണം. ആറാം പ്രവര്‍ത്തിദിനത്തില്‍ ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈനില്‍ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നാല്‍ it@school പോജകറ്റ്ന്‍റെ ജില്ല ഓഫീസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ മാന്വല്‍ ആയി രേഖപ്പെടുത്തി എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് വിവരം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. കൂടുതല്‍ അറിയുന്നതിന്........
No comments:
Post a Comment