ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ്: രണ്ടാം ഘട്ടം 26 മുതല്‍

തിരുവനന്തപുരം: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം തടയാന്‍ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച “ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ്’ പദ്ധതിയുടെ രണ്ടാംഘട്ടം മയക്കുമരുന്നു വ്യാപനത്തിനും വ്യാപാരത്തിനുമെതിരായ ലോകദിനം ജൂണ്‍ 26ന് ആരംഭിക്കും. പദ്ധതി എറെ പ്രയോജനം ചെയ്തുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു രണ്ടാംഘട്ടം ആവിഷ്കരിച്ചിട്ടുള്ളതെന്നു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റസിഡന്‍സ് അസോസിയേഷന്‍, നെഹ്റു യുവകേന്ദ്ര, അഡിക് ഇന്ത്യ, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി തുടങ്ങിയ സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടനകളുടെയും പൂര്‍ണമായ സഹകരണം ഉറപ്പാക്കും. സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അതിലെ അംഗങ്ങള്‍ക്ക് ഇതിനു വേണ്ട പരിശീലനം നല്‍കും. ഇവ ഇല്ലാത്ത സ്കൂളുകളില്‍ ജൂണ്‍ 20നു മുമ്പായി ഇവ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം എല്ലാ കോളെജുകളിലും കോളെജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആരംഭിക്കും. 23 മുതല്‍ സംസ്ഥാനത്തൊട്ടാകെ വിവിധ വകുപ്പുകളുടെയും ഗവണ്‍മെന്‍റ് ഇതര സംഘടനകളുടെയും പൂര്‍ണ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
No comments:
Post a Comment