Monday, November 16, 2015

GAIN  PF

 നിര്‍ദിഷ്ട രീതിയിലല്ലാതെ  KASEPF അക്കൌണ്ട് വിശദാംശങ്ങള്‍ സമര്‍പ്പിച്ചവര്‍ അടിയന്തിരമായി നിര്‍ദിഷ്ട രീതിയില്‍ ഡേറ്റ സമര്‍പ്പിക്കണം

MOST URGENT


KASEPF അക്കൌണ്ട് ധനകാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ GAIN  PF (Govt. Aided Institution PF) സംവിധാനം വഴി ഓണ്‍ലൈന്‍ ആക്കുന്നതിനായി നിലവില്‍ SPARK database ല്‍ ഉള്ള വരിക്കാരുടെ വിവരങ്ങള്‍ കൃത്യതയോടെ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായി KASEPF വരിക്കാരുടെ നിലവില്‍  SPARK ല്‍ ഉള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. എല്ലാ എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യപകരും അത് ഓരോ വരിക്കാരുടെയും സേവന പുസ്തകത്തിലെ  KASEPF അഡ്മിഷന്‍ അപേക്ഷ, നോമിനേഷന്‍ ഫോം എന്നിവയുമായി പരിശോധിച്ച് SPARK database ല്‍ ശരിയായ അക്കൌണ്ട് നമ്പര്‍ തന്നെയാണ് ഉള്ളത് എന്ന് ഉറപ്പുവരുത്തണം. അങ്ങിനെ അല്ലെങ്കില്‍ അറ്റാച്ച് ചെയ്ത ഫയില്‍ ഡൌണ്‍ലോഡ് ചെയ്ത്  റിമാര്‍ക്സ് കോളത്തില്‍ അക്കൌണ്ട് നമ്പര്‍ C15131 എന്നത് പോലെ C ക്ക് ശേഷമോ മുമ്പോ space ഇല്ലാതെ ചേര്‍ക്കണം. നിലവില്‍ KASEPF അക്കൌണ്ടുള്ള ഏതെങ്കിലും വരിക്കാരുടെ വിവരങ്ങള്‍ അറ്റാച്ച് ചെയ്ത ഫയലില്‍ ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്തതിനുശേഷം അവ കൂട്ടിച്ചേര്‍ക്കണം. അക്കൌണ്ട് ഉള്ള എല്ലാ വരിക്കരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് സക്ഷ്യപ്പെടുത്തിക്കൊണ്ട് ഉള്ള സ്റ്റേറ്റ്മെന്‍റ്ന്‍റെ - പ്രിന്റൌട്ട് പ്രധാനാദ്ധ്യപകര്‍ ഒപ്പിട്ട് സീല്‍ പതിച്ച് 17/10/2015 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്ക പ്രഥമാദ്ധ്യാപകരും ഡേറ്റ സമര്‍പ്പിച്ചത് കൈയ്യെഴുത്തു പ്രതിയോ അല്ലെങ്കില്‍ നിശ്ചിത മാതൃകയില്‍ അല്ലാതെയോ ആണ്. ആയതിനാല്‍ ഈ ഓഫീസില്‍നിന്നും സമര്‍പ്പിച്ച ഡേറ്റ DDE ഓഫീസില്‍നിന്നും പൂര്‍ണമായും തിരിച്ചയച്ചിരിക്കയാണ്‌. ഡേറ്റ തെറ്റായ മാതൃകയില്‍ സമര്‍പ്പിച്ച പ്രഥമാദ്ധ്യാപകര്‍ അവ ശരിയായ മാതൃകയില്‍ 19/11/2015 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

No comments:

Post a Comment