Friday, November 13, 2015

വിദ്യാര്‍ഥികള്‍ക്ക് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാം; മത്സരപരീക്ഷ 15ന്‌







മഹാത്മാഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിപീസ് മിഷന്‍, സിംഫണി ടി.വി., കേരള സര്‍ക്കാര്‍ ടൂര്‍െഫഡ് എന്നിവരുടെ സഹകരണത്തോടും ജെംസ് ഇന്ത്യ, ന്യൂ മെഡിക്കല്‍ സെന്റര്‍, യു.എ.ഇ., യു.എ.ഇ. എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയും നടത്തുന്ന ഗാന്ധിയാത്രയ്ക്ക് കേരളത്തില്‍ നിന്ന് 12 വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കും. ഇതിനുള്ള മത്സരപരീക്ഷ നവംബര്‍ 15ന് കേരളത്തിലെ 6 കേന്ദ്രങ്ങളില്‍ നടത്തുന്നു.
തിരുവനന്തപുരം ജില്ലയില്‍ സരസ്വതി വിദ്യാലയം കോട്ടയം ജില്ലയില്‍ എം.ടി.സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എറണാകുളത്ത് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കണ്ണൂര്‍ സെന്റ് മൈക്കിള്‍ ആഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഏത് സെന്ററും തിരഞ്ഞെടുക്കാം. 9, 10, 11, 12 ക്ലൂസ്സുകളിലെ കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷ. മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 വിദ്യാര്‍ഥികളും മുതിര്‍ന്ന ഗാന്ധിമാര്‍ഗപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍ അടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഡല്‍ഹിയില്‍ രാജ്ഘട്ടും ഗാന്ധിസ്മൃതിയുമാണ് സന്ദര്‍ശിക്കുന്നത്. പരീക്ഷയുടെ വിശദവിവരങ്ങളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനും ഗാന്ധിപീസ് മിഷന്‍ www.gandhipeacemission2015.in എന്നവെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 14/11/2015 ന് വൈകുന്നേരം 5 മണി.

No comments:

Post a Comment