Saturday, November 21, 2015

ദേശീയ സമ്പാദ്യപദ്ധതി

പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം

മിതവ്യയവും സമ്പാദ്യ മനോഭാവവും ജനങ്ങളില്‍ വളര്‍ത്തി അവര്‍ മിച്ചം വെക്കുന്ന തുക രാജ്യത്തിന്‍റെ ബഹുമുഖവും ലക്ഷ്യം വെച്ചിട്ടുള്ളതുമായ വികസന പ്രവര്‍ത്തനനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി സമാഹരിക്കുക എന്നുള്ളതാണ് ദേശീയ സമ്പാദ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ സമാഹരിക്കപ്പെടുന്ന മുഴുവന്‍ മിച്ച നിക്ഷേപ തുകയും ദീര്‍ഘകാല വായ്പയായി അതാത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നു. ഇങ്ങിനെ ലഭിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്ക് ലക്ഷ്യമിട്ടിട്ടുള്ള വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി ചെലവഴിക്കുകയാണ് ചെയ്യുന്നത്.  സമ്പാദ്യ പദ്ധതി നിക്ഷേപങ്ങള്‍ മുഖ്യമായും പോസ്റ്റ്‌ ഓഫീസുകള്‍ വഴിയാണ് സ്വീകരിക്കുന്നത്. ഈ ഓഫീസിന് നിശ്ചയിച്ചിട്ടുള്ള നിക്ഷേപ സമാഹരണ ലക്ഷ്യം കൈവരിക്കുന്നതിനായി  ഓരോ പ്രധാനാദ്ധ്യാപകര്‍ക്കും TARGET നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കിയിരുന്നു. സ്കൂള്‍ സഞ്ചയിക പദ്ധതി, പോസ്റ്റ്‌ ഓഫീസ് Recurring Deposit, പോസ്റ്റ്‌ ഓഫീസ് സേവിങ്ങ്സ് അക്കൌണ്ട്  എന്നീ ഇനങ്ങളിലുള്ള പ്രതിമാസ collection അതാത് മാസത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പദ്ധതി സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ലഖുലേഖ ചുവടെ ചേര്‍ക്കുന്നു. പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോര്‍ട്ട്‌ തൊട്ടടുത്ത മാസം അഞ്ചാം തീയ്യതിക്ക് മുമ്പേ സമര്‍പ്പിക്കണം. 

No comments:

Post a Comment