Thursday, November 19, 2015

ന്യൂമാറ്റ്‌സ് പരീക്ഷ 21ന്



2015-16 അധ്യയന വര്‍ഷത്തെ സബ്ജില്ലാതല ന്യൂമാറ്റ്‌സ് പരീക്ഷ നവംബര്‍ 21ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ GVHSS കണ്ണൂര്‍ (മുന്‍സിപ്പല്‍ HS) ല്‍ വെച്ച് നടക്കും. ആകെ സ്കോര്‍: 50. പരീക്ഷക്ക്‌ 4 ഭാഗങ്ങള്‍ ഉണ്ടായിരിക്കും:
  1. ക്വിസ് - സമയം 30 മിനിറ്റ് - 10 ചോദ്യം - സ്കോര്‍ 10.
  2. കുറിപ്പ് തയ്യാറാക്കല്‍ - സമയം 30 മിനിറ്റ്-  സ്കോര്‍ 10
  3. പ്രായോഗിക പരീക്ഷ - a) വരക്കല്‍ b) നിര്‍മ്മിക്കല്‍ c) അളക്കല്‍ (ഇവയിലേതെങ്കിലും ഒന്ന് - സമയം 30 മിനിറ്റ്)- സ്കോര്‍ 15
  4. പ്രശ്നാപഗ്രഥനശേഷി പരിശോധന - നല്‍കുന്ന 4 ചോദ്യങ്ങളില്‍ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതണം-സമയം 30 മിനിറ്റ്- സ്കോര്‍ 15.
പങ്കെടുക്കുന്ന കുട്ടികള്‍ ഇന്‍സ്ട്രുമെന്‍റ് ബോക്സ്‌, സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ നല്‍കുന്ന identity certificate എന്നിവ കൊണ്ടുവരണം.ജില്ലാതല പരീക്ഷ 2016 ജനുവരി 16 ന് നടക്കും.

No comments:

Post a Comment