Thursday, November 19, 2015

സ്കൂളുകളില്‍ Kitchen-cum-Store നിര്‍മ്മാണത്തിനു പ്രൊപ്പോസല്‍ ക്ഷണിച്ചു


ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ Kitchen-cum-Store നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിന് സ്കൂളുകളില്‍നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. പ്ലിന്ത്‌ ഏരിയയുടെ അടിസ്ഥാനത്തില്‍ 4 കാറ്റഗറിയിലാണ് തെരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് തുക അനുവദിക്കുന്നത്.

കാറ്റഗറി
കുട്ടികളുടെ എണ്ണം
പ്ലിന്ത്‌ ഏരിയ
അനുവദിക്കുന്ന തുക
1
1 - 100
20  ച.മീ
500000/-
2
101-200
24 ച.മീ
600000/-
3
201-300
28 ച.മീ
700000/-
4
300
32 ച.മീ
800000/-

നിബന്ധനകള്‍ : 

  1. പ്ലിന്ത്‌ ഏരിയ ക്രമത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കണം
  2. കെട്ടിടം നിര്‍മ്മിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിന് വിധേയമയിട്ടയിരിക്കണം.
  3. 2014-15 വര്‍ഷം Kitchen-cum-Store നിര്‍മ്മാണത്തിനായി തുക അനുവദിച്ച സ്കൂളുകളെയും RMSA സ്കൂളുകളെയും പരിഗണിക്കുന്നതല്ല.  
  4. അടുക്കള നവീകരണത്തിന് തുക അനുവദിക്കുന്നതല്ല.

അര്‍ഹതയുള്ള സ്കൂളുകള്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണവും ആവശ്യമായ സ്ഥലസൌകര്യം സ്വന്തമായി ലഭ്യമാണോ എന്നും വിശദീകരിച്ചുകൊണ്ടുള്ള പ്രൊപ്പോസല്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം. 

No comments:

Post a Comment