Sunday, November 15, 2015

ന്യൂമാറ്റ്‌സ്

ഉപജില്ലാതല പരീക്ഷ നവംബര്‍ 21 ന്



സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഉള്ള കണ്ണൂര്‍ നോര്‍ത്ത്  സബ് ജില്ലാതല പരീക്ഷ നവംബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 1 മണിവരെ GVHSS കണ്ണൂര്‍ (മുന്‍സിപ്പല്‍ HS) ല്‍ വെച്ച് നടക്കും. ആകെ സ്കോര്‍: 50. പരീക്ഷക്ക്‌ 4 ഭാഗങ്ങള്‍ ഉണ്ടായിരിക്കും:
  1. ക്വിസ് - സമയം 30 മിനിറ്റ് - 10 ചോദ്യം - സ്കോര്‍ 10.
  2. കുറിപ്പ് തയ്യാറാക്കല്‍ - സമയം 30 മിനിറ്റ്-  സ്കോര്‍ 10
  3. പ്രായോഗിക പരീക്ഷ - a) വരക്കല്‍ b) നിര്‍മ്മിക്കല്‍ c) അളക്കല്‍ (ഇവയിലേതെങ്കിലും ഒന്ന് - സമയം 30 മിനിറ്റ്)- സ്കോര്‍ 15
  4. പ്രശ്നാപഗ്രഥനശേഷി പരിശോധന - നല്‍കുന്ന 4 ചോദ്യങ്ങളില്‍ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതണം-സമയം 30 മിനിറ്റ്- സ്കോര്‍ 15.
പങ്കെടുക്കുന്ന കുട്ടികള്‍ ഇന്‍സ്ട്രുമെന്‍റ് ബോക്സ്‌ കൊണ്ടുവരണം.ജില്ലാതല പരീക്ഷ 2016 ജനുവരി 16 ന് നടക്കും.

No comments:

Post a Comment