Friday, November 13, 2015

സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ

വേതന കുടിശിക നല്‍കാന്‍ ഉത്തരവായി



സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ 2013 ഏപ്രില്‍ ഒന്ന് മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള വേതന കുടിശിക അനുവദിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. 1/4/2013 മുതല്‍ 31/3/2014 വരെ 50/- രൂപ നിരക്കിലും 1/4/2014 മുതല്‍ 150/- രൂപ നിരക്കിലുമാണ് കുടിശ്ശിക അനുവദിക്കുന്നത്. ഈ കാലയളവിലെ ഓരോ സ്കൂളിലെയും പ്രവര്‍ത്തിദിവസത്തിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ നല്‍കുന്ന ചുവടെ ചേര്‍ത്ത മാതൃകയിലുള്ള  ഡ്യൂട്ടി സര്‍ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് കുടിശ്ശിക അനുവദിക്കുന്നത്. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് 16/11/2015 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക്സ മുമ്പായി സമര്‍പ്പിക്കണം.  ഏതെങ്കിലും കാരണവശാല്‍ അനുവദിച്ച ഫണ്ട് കുറവാണെങ്കില്‍ ആവശ്യമായ തുകക്കുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രപ്പോസലും ഉടന്‍തന്നെ സമര്‍പ്പിക്കണം. 

No comments:

Post a Comment