Saturday, November 14, 2015

വാരം യു പി സ്കൂൾ ശതാബ്ദിയാഘോഷം 

നെഹറു ജയന്തി ദിനം ആചരിച്ചു



വാരം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നവംബർ 14 - നെഹറു ജയന്തി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഔപചാരികമായ ഉൽഘാടനം എം കെശശീന്ദ്രൻ മാസ്റ്റരുടെ അധ്യക്ഷതയിൽ  മലയാള ഭാഷാ പാഠശാല  ഡയരക്ടർ  ശ്രീ ടി പിഭാസ്ക്കര പൊതുവാൾ നിർവഹിച്ചു. കോർപറേഷൻ എളയാവൂർ നോർത്ത് കൌണ്‍സിലർ  വി ജ്യോതിലക്ഷ്മി, പി ടി എ പ്രസിഡണ്ട്‌ ഉമേഷ്‌ ബാബു, നെഹറു ജയന്തി ആഘോഷ കമ്മിറ്റികണ്‍വീനർ ജി രാജേന്ദ്രൻ, ബി പി ഒ ശ്രീജിത്ത്‌ കെ പി ,ഹെഡ് ടീച്ചര്‍ കെ പി ലളിത തുടങ്ങിയവർ ആശംസകൾ നേർന്നു. സ്കൂൾ ലീഡർ ഹരിരൂപ് സ്വാഗതവും, വിഷ്ണു പി നന്ദിയും പറഞ്ഞു . നേരത്തെ ശിശു ദിന റാലി എളയാവൂർ നോർത്ത്കൌണ്‍സിലർ  വി ജ്യോതി ലക്ഷ്മി ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് പ്രച്ഛന്ന വേഷം, പ്രസംഗം, ചിത്രരചന, പ്രബന്ധരചന , ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലായി കുട്ടികളുടെവിവിധ പരിപാടികളും നടന്നു .

No comments:

Post a Comment