Thursday, November 26, 2015

സമയക്രമങ്ങളില്‍ മാറ്റം

Extremely Urgent



നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ കണ്ണൂര്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൌകര്യത്തിനായി  നേരത്തെ 26/11/2015 ന് ചേര്‍ന്ന പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ ചില വ്യതിയാനങ്ങള്‍ വരുത്തേണ്ടി വന്നിരിക്കുന്നു. പുതുക്കിയ തീരുമാനങ്ങള്‍ ചുവടെ:


1. പാഠപുസ്തകങ്ങളുടെ പുനക്രമീകരണം:



സ്കൂളുകളില്‍ അധികമുള്ള  പാഠപുസ്തകങ്ങള്‍ നവംബര്‍ 27, 28 (വെള്ളി, ശനി)  എന്നീ ദിവസങ്ങളിലായി AEO ഓഫീസില്‍ ശേഖരിച്ച് നവംബര്‍ 30 തിങ്കളാഴ്ച ആവശ്യകതയുള്ള  സ്കൂളുകള്‍ക്ക് വിതരണം ചെയ്യുന്നു. 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് ഇങ്ങിനെ ക്രമീകരിക്കുന്നത്. അധികമുള്ള പാഠപുസ്തകങ്ങള്‍ AEO ഓഫീസില്‍ ഏല്‍പ്പിക്കുമ്പോള്‍ അവയുടെ  ലിസ്റ്റ് - 2 കോപ്പി നല്‍കി ഒന്നില്‍  കൈപ്പറ്റ്‌ രസീത് വാങ്ങിക്കേണ്ടാതാണ്. അതുപോലെ   AEO ഓഫീസില്‍നിന്നും പാഠപുസ്തകങ്ങള്‍ സ്വീകരിക്കുമ്പോള്‍ കൈപ്പറ്റ്‌ രസീത് നല്‍കണം.

2. പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ്:

ഡിസംബര്‍ 1 ചൊവ്വാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ St. Michael's AIHS ല്‍ വെച്ച് പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ്ചേരുന്നു. ഗവ. / എയിഡഡ് / അ്‍ണ്‍ - എയിഡഡ് പ്രൈമറി / ഹൈ  / ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രഥമാദ്ധ്യാപകരും / പ്രിന്‍സിപ്പല്‍മാരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണം.

3.നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക വിതരണം:

നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക വിതരണത്തിനായി ചേരുന്ന യോഗം  ഡിസംബര്‍ 1 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് നടക്കും. അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കുന്ന തിരിച്ചറിയല്‍ സാക്ഷ്യപത്രവും പ്രഥമാദ്ധ്യാപകര്‍ countersign ചെയ്യുന്ന രസീത് - 2 കോപ്പിയും  സഹിതം ഓരോ സ്കൂളിലെയും കൂക്ക് കൃത്യസമയത്ത് തന്നെ തുക യോഗത്തില്‍ പങ്കെടുക്കാനും തുക കൈപ്പറ്റാനുമുള്ള നിര്‍ദേശം അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കണം.


No comments:

Post a Comment