Saturday, August 8, 2015

സ്കൂള്‍ കുട്ടികളുടെ ബാഗിന്‍റെ അമിതഭാരം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ 

Schools and <b>school</b> <b>bags</b>`

സ്കൂള്‍ ബാഗിന്‍റെ അമിതഭാരം കാരണം കുട്ടികള്‍ ക്ലേശം അനുഭവിക്കുന്നു എന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഈ വിഷയം അപഗ്രഥനം നടത്തുകയും 10/4/2015 ലെ വിധിന്യായപ്രകാരം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടുന്ന അനന്തര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ വെളിച്ചത്തില്‍ DPI ചില നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചു.

  1. ഭാരം കുറക്കുന്നതിനായി കുറഞ്ഞ പേജു നോട്ട് പുസ്തകം സ്കൂള്‍ അധികൃതര്‍ നിഷ്കര്‍ഷിക്കണം.
  2. വര്‍ഷാവസാനം  കുട്ടികളോട് പാഠപുസ്തകങ്ങള്‍ സ്കൂളിനു സംഭാവനയായി നല്‍കാന്‍ പ്രധാനാദ്ധ്യാപകര്‍ നിര്‍ദേശിക്കണം. ഈ പുസ്തകങ്ങള്‍ ക്ലാസ് ലൈബ്രറിയില്‍പ്പെടുത്തി സ്കൂള്‍ സമയത്ത് കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്‌. അതിനാല്‍  പാഠപുസ്തകങ്ങള്‍ സ്കൂളില്‍ കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കുവാന്‍ കഴിയും.
  3. ഭാരം കുറഞ്ഞ സ്കൂള്‍ ബാഗുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടപ്പിലാക്കണം.
  4. സ്കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതോടൊപ്പം തിളപ്പിച്ചാറ്റിയ ശുദ്ധജലം ക്ലാസുമുറികളില്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. അങ്ങിനെ സ്കൂള്‍ ബാഗുകളില്‍ കുട്ടികള്‍ വെള്ളം കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ കഴിയും.
കുട്ടികളുടെ അറിവും ബുദ്ധിപരമായ കഴിവുകളും വികസിപ്പിക്കുന്നതോടൊപ്പം തന്നെ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍   എല്ലാ   പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment