Tuesday, August 11, 2015

ഹാൻഡ് വാഷിംഗ് പരിശീലനം 

Displaying 12.jpg

"വ്യക്തി ശുചിത്വം ആരോഗ്യ ശുചിത്വം"  എന്ന മുദ്രവാക്യമുയർത്തി ആരോഗ്യസംരക്ഷണം പ്രതിബദ്ധതയായി ഏറ്റെടുത്ത് കൈകള്‍ ശുചിയായി സൂക്ഷിക്കേണ്ടണ്ടതിനെക്കുറിച്ച്  കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ  വാരം യു പി സ്കൂളിലെ  നല്ല പാഠം ക്ലബ്ബും ഹെൽത്ത്‌ ക്ലബ്ബും സംയുക്തമായി കുട്ടികൾക്ക് ഹാൻഡ് വാഷിംഗ് പരിശീലനം  നല്കി . വാർഡ്‌ മെമ്പർ  ശ്രീ പ്രേമൻ ഉത്ഘാടനം ചെയ്തു . സ്കൂൾ ഹെൽത്ത്‌ നേഴ്സ്  സന്ധ്യ പരിശീലന രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .പി ടി എ പ്രസിഡണ്ട്‌ ഉമേഷ്‌ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രെസ്സ് കെ പി ലളിത സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി  പി കെ മുഹമ്മദാലി നന്ദിയും പറഞ്ഞു .നല്ല പാഠം കണ്‍വീനർ  സി എ മധുസൂദനൻ , പി കെ പൌർണമി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി .

No comments:

Post a Comment