Saturday, August 8, 2015

എളയാവൂര്‍ സൌത്ത് എല്‍ പി സ്കൂളില്‍ ജൈവകൃഷി പദ്ധതിക്ക് തുടക്കമായി

ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയുടെ ഭാഗമായി വിദ്യാലയങ്ങളിലെ 10 സെന്റ്‌ ജൈവകൃഷി പദ്ധതി എളയാവൂര്‍ സൌത്ത് എല്‍ പി സ്കൂളില്‍ എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ശ്രീ.എം.ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. എളയാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.വി.ഒ.സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ്‌ ശ്രീ.സി.പ്രദീപന്‍ പദ്ധതി വിശദീകരണം നടത്തി. പൂഞ്ചെന്‍ വത്സലന്‍, വി.വി.ജയരാജന്‍, മീറ ഷീജിത്ത്, പി.ആര്‍.അംബിക എന്നിവര്‍ സംസാരിച്ചു. ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതുന്ന ഘോഷയാത്ര നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.യു.കെ.ബാലചന്ദ്രന്‍ സ്വാഗതവും കെ.ലസിത നന്ദിയും പറഞ്ഞു.

No comments:

Post a Comment