Friday, August 7, 2015

ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേള 2015 

സബ്ജില്ലാതല സ്കൂള്‍ പച്ചക്കറിത്തോട്ട ഉദ്ഘാടനവും വിളംബര ജാഥയും വലിയന്നുര്‍ നോര്‍ത്ത് യു പി സ്കൂളില്‍വെച്ച് നടന്നു



ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും 16/8/2015മുതല്‍ 26/8/2015 വരെ കണ്ണൂര്‍ പോലീസ് മൈദാനിയില്‍ വെച്ച് നടക്കുന്നു. ഇതിന്‍റെ ഭാഗമായി ഉള്ള സബ്ജില്ലാതല സ്കൂള്‍ പച്ചക്കറിത്തോട്ട ഉദ്ഘാടനവും വിളംബര ജാഥയും 7/8/2015 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വലിയന്നുര്‍ നോര്‍ത്ത് യു പി സ്കൂളില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ.കെ.എ.സരള നിര്‍വഹിച്ചു. ചേലോറ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.എന്‍.വി.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ ശ്രീ.കെ.എം.സുനില്‍കുമാര്‍ പച്ചക്കറി വിത്ത് വിതരാണോദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിവിശദീകരണം കൃഷി അസി. ഡയറക്ടര്‍ ശ്രീമതി.എ.സാവിത്രി നിര്‍വഹിച്ചു. ചേലോറ കൃഷി ഓഫീസര്‍ ശ്രീ.എം.യു.രാമകൃഷ്ണന്‍ സ്വാഗതംപറഞ്ഞു. ചേലോറ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി.ആര്‍.കെ.ഷീബ, ശ്രീ.ധനേഷ്ബാബു, പി.ടി.എ. പ്രസിഡന്റ് ശ്രീ.സി.എം.വേണുനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രധാനാദ്ധ്യാപിക ശ്രീമതി.സി.കെ.തങ്കമണി നന്ദിപറഞ്ഞു. 

No comments:

Post a Comment