Sunday, August 9, 2015

ചക്ക മഹോത്സവം -വാരം യു പി സ്കൂൾ




വാരം യു പി സ്കൂളിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി    ചക്ക മഹോത്സവവും , നാടൻ പ്ലാവിൻ തൈ വിതരണവും സംഘടിപ്പിച്ചു . .നഷ്ട്ടപ്പെട്ടു പോയ നമ്മുടെ കാർഷിക സംസ്ക്കാരം വീണ്ടെടുക്കുന്നതിനും  നാടൻ വിഭവങ്ങളെ  കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും ഈ പരിപാടി സഹായകമായി .ചക്ക കൊണ്ടുള്ള എരിശ്ശേരി , ഇലയപ്പം , അച്ചാര്‍ ,ചക്ക വരട്ടി പായസം ,ഉണ്ണിയപ്പം, ചക്ക വട, ചക്ക അട,  ഹൽവ , ചക്കപ്പുഴുക്ക്, ഉപ്പേരി ,ചക്ക പക്കുവട, ചക്ക ചിപ്‌സ് ,  ചക്ക കുരു കൊണ്ടുള്ള  പുട്ട് , കട്ട്ലറ്റ്  , ഉപ്പുമാവ്, ചക്കക്കുരു-റവ ഉപ്പുമാവ്, ചക്കക്കുരു സൂപ്പ്, ചമ്മന്തിപ്പൊടി എന്നിങ്ങനെ 60 ഓളം വിഭവങ്ങളാണ് കുട്ടികൾ ഒരുക്കിയത് .പരിപാടിയുടെ ഉൽഘാടനം എളയാവൂർ പഞ്ചായത്ത്‌ കൃഷി ഓഫീസർ അജയകുമാർ നിർവഹിച്ചു .നാടൻ പ്ലാവിന്റെ തൈ വിതരണം പി ടി എ അംഗം അനിൽ ടി കെ നിർവഹിച്ചു .ജാക്ക് ഫ്രൂട്ട് ലവേർസ് ഫോറം സെക്രട്ട റി രൂപ എം കെ  മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ മാനേജർ വത്സൻ  മഠത്തിൽ , സ്മിത എൻ , എന്നിവർ ചടങ്ങിനു ആശംസകൾ നേർന്നു . പി ടി എ പ്രസിഡണ്ട്‌ ഉമേഷ്‌ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി കെ പി ലളിത സ്വാഗതവും , സീഡ് കണ്‍വീനർ ടി സുരേശൻ നന്ദിയും പറഞ്ഞു , കെ വി രാധാമണി , ഇ പി അനിത ,  ഷൈമ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി .

No comments:

Post a Comment