Thursday, August 13, 2015

വാരം യു പി സ്കൂൾ ശതാബ്ദിയാഘോഷം - ക്വിസ് മത്സരം 

വാരം യു പി സ്കൂളിന്റെ ശതാബ്ദിആഘോഷത്തോടനുബന്ധിച്ചു ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു . പി സി രാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു . വാർഡ്‌ മെമ്പർ ശ്രീ പ്രേമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , എം കെ ശശീന്ദ്രൻ , ഫൈസൽ വെള്ളുവകണ്ടി എന്നിവർ ആശംസകൾ നേർന്നു .ഹെഡ് മിസ്ട്രെസ്സ് കെ പി ലളിത സ്വാഗതവും , സി എ മധുസൂദനൻ നന്ദിയും പറഞ്ഞു .പങ്കെടുത്തവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ വത്സൻ മഠത്തിൽ നിർവഹിച്ചു .എൽ . പി വിഭാഗത്തിൽ  വാരം യു പി യിലെ  ദിയ ദീപക്  ഒന്നാം സ്ഥാനവും ,കോയ്യോട് സെൻട്രൽ എൽ പി യിലെ തേജസ്സ്‌ രണ്ടാം സ്ഥാനവും ,മൌവ്വഞ്ചെരിയിലെ അനുഗ്രഹ് പി കെ മൂന്നാം സ്ഥാനവും നേടി . യു പി വിഭാഗത്തിൽ മാവിലായി യു പി യിലെ അനുരന്ജ് , കാഞ്ഞിരോട് ശങ്കരവിലാസം യു പി യിലെ ഹേമന്ദ് സി , ബാവോട് ഈസ്റ്റ്  യു പി യിലെ അഭിനവ് മനോജ്‌  എന്നിവർ യഥാക്രമം ഒന്ന് , രണ്ടു , മൂന്ന് സ്ഥാനവും കരസ്ഥമാക്കി .

No comments:

Post a Comment