Thursday, August 6, 2015

തസ്തിക നിര്‍ണയവും സംരക്ഷണാനുകൂല്യവും സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

അദ്ധ്യാപക പാക്കേജ് സംബന്ധമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച 1/10/2011 ലെ GO (P) 199/2011/G Edn നമ്പര്‍ ഉത്തരവും തസ്തിക നിര്‍ണയഉത്തരവുള്‍പ്പെടെയുള്ള അനുബന്ധ ഉത്തരവുകളും ബഹു. ഹൈക്കോടതി റദ്ദുചെയ്യുകയുണ്ടായി. പ്രസ്തുത വിധിക്കെതിരെ സര്‍ക്കാര്‍  ഫയല്‍ ചെയ്ത അപ്പീല്‍ പരിഗണിച്ച ബഹു. ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചുവെങ്കിലും അന്തിമ വിധി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അദ്ധ്യാപക പാക്കേജ് വഴി നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തെണ്ടതിനാലും പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് തസ്തിക നിര്‍ണയം നടപ്പില്‍ വരുത്തെണ്ടതിനാലും പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

No comments:

Post a Comment