വികലാംഗ അവാര്‍ഡിന് അപേക്ഷിക്കാം
കണ്ണൂര്‍: മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗ ക്ഷേമരംഗത്ത് മികച്ചസേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കുമുള്ള 2015-ലെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തുവരുന്ന ഭിന്നശേഷിയുള്ള ജീവനക്കാര്‍, പ്രസ്തുത മേഖലയില്‍ കൂടുതല്‍ വികലാംഗര്‍ക്ക് തൊഴില്‍നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍, മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനം എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ swd.kerala.gov.in-ല്‍ ലഭിക്കും. അപേക്ഷകള്‍ ജൂലൈ 20-നകം ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2712255.
No comments:
Post a Comment