Thursday, August 6, 2015

സംസ്കൃത ദിനാഘോഷം 

ഈ വര്‍ഷത്തെ സംസ്കൃദിനം അവധി ദിനമായ ഓഗസ്റ്റ്‌ 29 നാണു വരുന്നത് എന്നതിനാല്‍ സ്കൂള്‍ തല സംസ്കൃത ദിനം സെപ്റ്റംബര്‍ 2 നും, ഉപജില്ലാതല സംസ്കൃത ദിനം സെപ്റ്റംബര്‍ 4 നും വിദ്യാഭ്യസ ജില്ലാതല സംസ്കൃത ദിനം സെപ്റ്റംബര്‍ 16 നും നടത്താന്‍ പൊതു വിദ്യാഭ്യസ ഡയറക്ടര്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 17 ന് നടത്തുന്ന സംസ്ഥാനതല സംസ്കൃത ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്കൃതാദ്ധ്യാപകര്‍ക്ക് രചനാമാത്സരം ഉണ്ടായിരിക്കും. സ്കൂളുകളില്‍ സംസ്കൃത കയ്യെഴുത്തുപ്രതി തയ്യാറാക്കണം. വിദ്യാഭ്യസ ജില്ലാതലത്തില്‍ മൂല്യനിര്‍ണ്ണയം നടത്തി ഏറ്റവും മികച്ചതിനു സമ്മാനം നല്‍കും. സ്കൂള്‍ / സബ്ജില്ല / വിദ്യാഭ്യസ ജില്ലാതലങ്ങളിലുള്ള സംസ്കൃതദിനാഘോഷപരിപാടിയുടെ റിപ്പോര്‍ട്ടും ഫോട്ടോയും സുവിനീറില്‍ ചേര്‍ക്കുന്നതിനായി ഡയറകറ്റരേറ്റിലേക്ക് അയച്ചുകൊടുക്കണം.   സംസ്കൃത ദിനത്തില്‍ സ്കൂളുകളില്‍ പ്രതിജ്ഞ ചൊല്ലുകയും വേണം.

No comments:

Post a Comment