ട്രൈബല്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം |
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് ട്രൈബല്‍ അദ്ധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 17 മുതല്‍ 24 വരെയാണ് പരിശീലനം. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വരൂപ് സാഗര്‍ അംബാഗാര്‍ഹിലെ സി.സി.ആര്‍.ടി റീജിനല്‍ സെന്ററില്‍ വെച്ച് നടക്കുന്ന പരിശീലന പരിപാടിക്കായി റവന്യൂ ജില്ലയില്‍നിന്നും ഒരു അദ്ധ്യാപകനെയാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. വിശദാംശങ്ങള്‍ www.ccrtindia.gov.in-ല്‍ ലഭിക്കും. താത്പര്യമുള്ള അദ്ധ്യാപകര്‍ അപേക്ഷ അതാത് പ്രധാനാദ്ധ്യാപകര്‍ മുഖേന 3/8/2015 തിങ്കളാഴ്ച ഉച്ച 2 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ അറിയാന്‍.....
|
Saturday, August 1, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment