Tuesday, September 15, 2015

വിക്ടേഴ്‌സ് ചാനല്‍ ഡിജിറ്റല്‍ ആകുന്നു - വിദ്യാഭ്യാസ മന്ത്രി



പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിക്ടേഴ്‌സ് ചാനല്‍ സമ്പൂര്‍ണ ഡിജിറ്റലാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളാല്‍ വിക്ടേഴ്‌സിന്റെ സംപ്രേക്ഷണം തടസപ്പെട്ടത് ഒരാഴ്ചക്കുള്ളില്‍ പുനരാരംഭിക്കാന്‍ കഴിയും. നിലവില്‍ ഐ.എസ്.ആര്‍.ഒ നല്‍കിയ ഹബ്ബ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് സംപ്രേക്ഷണം നടത്തുന്നത്. 10 വര്‍ഷത്തെ പഴക്കമുള്ള ഹബ്ബ് ഉപരണങ്ങള്‍ നവീകരിക്കാന്‍ ഐ.എസ്.ആര്‍.ഒ. അനുവാദം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റ് രണ്ട് കോടിയോളം രൂപയുടെ നവീകരണത്തിനുള്ള ഭരണാനുമതി നല്‍കുകയും തുടര്‍ നടപടി പുരോഗമിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ ഡിജിറ്റല്‍ ചാനലായി വിക്ടേഴ്‌സ് മാറുന്നതിനോടൊപ്പം വിദ്യാര്‍ത്ഥി സമൂഹത്തിനും രക്ഷിതാക്കള്‍ക്കും കൂടുതല്‍ വിജ്ഞാനപ്രദമാകുന്ന നിരവധി പുതിയ പരിപാടികളും ലൈവ് ഫോണ്‍ ഇന്‍ പരിപാടികളും ആരംഭിക്കുമെന്നും മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 

No comments:

Post a Comment