Thursday, September 17, 2015

കേന്ദ്രപുരസ്‌കാരം നേടിയ കുട്ടികള്‍ക്ക് സ്റ്റൈപന്റ്


18 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നല്‍കി വരുന്ന അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡ് (National Child Award for Exceptional Achievement))േകരസ്ഥമാക്കിയ സംസ്ഥാനത്തെ കുട്ടികള്‍ക്ക് 18 വയസ് വരെ സ്റ്റൈപന്റ് നല്‍കും. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് പ്രതിവര്‍ഷം 7500 രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് പ്രതിവര്‍ഷം 5000 രൂപയും വീതമാണ് സ്റ്റൈപന്റായി നല്‍കുന്നത്. സ്റ്റൈപന്റ് ലഭിക്കുന്നതിന് ദേശീയ അവാര്‍ഡ് ജേതാക്കളായ കുട്ടികള്‍ സാമൂഹ്യ നീതി വകുപ്പിന് അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരവും www.sjd.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 15 വൈകുന്നേരം അഞ്ച് മണി വരെ തിരുവനന്തപുരത്ത് പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. 

No comments:

Post a Comment