Thursday, September 10, 2015

ശിശുദിന സ്റ്റാമ്പ് 2015 - ചിത്രരചനകള്‍ ക്ഷണിച്ചു


ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പിന് അനുയോജ്യമായ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒന്‍പത് വയസ് മുതല്‍ 17 വയസു വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും സംസ്ഥാന ശിശുക്ഷേമ സമിതി ചിത്രരചനകള്‍ ക്ഷണിച്ചു. ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. പേപ്പറിന്റെ വലിപ്പം 12ഃ9 സെ.മി. പ്രിയപ്പെട്ട കലാം സാര്‍ എന്നതാണ് വിഷയം. സ്റ്റാമ്പിന്റെ വലിപ്പത്തിലേക്ക് ചിത്രം ചെറുതാക്കുന്നതുമൂലം വിശദാംശങ്ങള്‍ അസ്പഷ്ടമാകാന്‍ ഇടയുള്ളതിനാല്‍ ചിത്രത്തിന് തെരഞ്ഞെടുക്കേണ്ട നിറം പശ്ചാത്തല രേഖകള്‍ ഇവ കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുത്ത ചിത്രം വരച്ച വിദ്യാര്‍ത്ഥിക്ക് സമ്മാനവും സമ്മാനാര്‍ഹമായ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിനു റോളിങ് ട്രോഫിയും നല്‍കും. വിദ്യാര്‍ത്ഥിയുടെ പേര്, വയസ്, മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് എന്നിവ ചിത്രത്തിന്റെ മറുപുറത്ത് എഴുതി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍/ ഹെഡ്മിസ്ട്രസ് സാക്ഷ്യപ്പെടുത്തണം. ചിത്രരചനകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ & ജില്ലാ കളക്ടര്‍, തിരുവനന്തപുരം, കേരള സംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ സെപ്റ്റംബര്‍ 30 നകം എത്തിക്കണം. കവറിനുപുറത്ത് പ്രിയപ്പെട്ട കലാം സാര്‍ എന്ന് എഴുതിയിരിക്കണം. 

No comments:

Post a Comment