Thursday, September 17, 2015

ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരം

M K Gandhi

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജിയും ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് മത്സരം നടത്തും. ഒക്ടോബര്‍ അഞ്ചിന് രാവിലെ 9.30ന് വഞ്ചിയൂരിലുള്ള ബോര്‍ഡ് ആഡിറ്റോറിയത്തിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10001 രൂപ, 7501 രൂപ, 5001 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി secretary@kkvib.org എന്ന ഇ-മെയില്‍ വിലാസത്തിലോ, കണ്‍വീനര്‍, ഗാന്ധിജയന്തി ക്വിസ് 2015, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വഞ്ചിയൂര്‍, തിരുവനന്തപുരം 35 വിലാസത്തിലോ പേര് രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ 9539093666. 

No comments:

Post a Comment