Friday, September 11, 2015

ഗെയിന്‍ പി എഫ്- അക്കൗണ്ട് നമ്പര്‍ കോളത്തില്‍ എറര്‍ ഉള്ള വരിക്കാരുടെ വിവരങ്ങള്‍ ഉടന്‍ ക്രമീകരിക്കണം


സംസ്ഥാനത്ത് നിലവില്‍ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 1800 ഓളം വരിക്കാരുടെ (കണ്ണൂര്‍ ജില്ലയില്‍ 100 ഓളം)  കെ എ എസ് ഇ പി എഫ് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ സീറോ എന്നൊക്കെ ചേര്ത്താ‍ണ് ശമ്പള ബില്ലിനോടൊപ്പം പി എഫ് ഷെഡ്യൂള്‍ നല്കി‍യിട്ടുള്ളത്.  അക്കൗണ്ട് നമ്പര്‍ ക്യത്യമായി സ്പാര്‍ക്ക് സംവിധാനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ മാത്രമേ ഗെയിന്‍ പി എഫ് സംവിധാനത്തിലൂടെ ഓരോ വരിക്കാരന്‍റേയും അക്കൗണ്ടിലേക്ക് അടക്കുന്ന വരിസംഖ്യയും മറ്റും ഓണ്‍ലൈന്‍ വഴി എത്തുകയുള്ളു.


ആയതിനായി ഇതോടൊപ്പമുള്ള ലിസ്റ്റ് പരിശോധിച്ച് ഓരോ എയ്ഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്ക്കൂളിലെ പിഎഫ് വരിക്കാരുടെ സേവനപുസ്തകത്തിലെ അക്കൗണ്ട് നമ്പര്‍ തന്നെയാണ് സ്പാര്‍ക്കില്‍ ഉള്ളത് എന്ന് ഉറപ്പുവരുത്തണം. അങ്ങിനെ അല്ലെങ്കില്‍ C15131 എന്നത് പോലെ C ക്ക് ശേഷം സ്പേസ് ഇല്ലാതെ തന്നെ അക്കൗണ്ട് നമ്പര്‍ 2 ദിവസത്തിനകം തന്നെ സ്പാര്ക്കി‍ല്‍ പേര്‍സണല്‍ മെമ്മോറാണ്ട കോളത്തില്‍ അപ്ഡേറ്റ് ചെയ്യണം. ശരിയായ അക്കൗണ്ട് നമ്പര്‍ ഏതാണെന്ന് ഓരോ വരിക്കാരന്‍റെയും സേവനപുസ്തകത്തിന്‍റെ ആദ്യ പേജുകള്‍ പരിശോധിച്ച് കണ്ടു പിടിച്ച് അപ്ഡേറ്റ് ചെയ്യുകയും അപ്ഡേറ്റ് ചെയത് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരവും സേവനപുസ്തകത്തില്‍ പതിച്ച പി എഫ് അഡ്മിഷന്‍ അപേക്ഷാ/ നോമിനേഷന്‍ ഫോറത്തിന്‍റെ പകര്‍പ്പും കണ്ണൂര്‍ എ.പി.എഫ്.ഒ യ്ക്ക് സമര്‍പ്പിക്കണം.
1. പാര്‍ട്ട്ടൈം അദ്ധ്യാപകര്‍ക്ക് പി എഫ് അനുവദനീയമല്ല. അവരുടെ പേര്‍സണല്‍ ഡാറ്റാ കോളത്തില്‍ പി എഫ് ടൈപ്പ് കെ എ എസ് ഇ പി എഫ് എന്നത് ഒഴിവാക്കേണ്ടതാണ്
2. പിഎഫിന് എക്സംപ്ഷന്‍ ഉള്ള വിഭാഗക്കാരുടെ (കന്യാസ്ത്രീകളും മറ്റും) പേര്‍സണല്‍ ഡാറ്റാ കോളത്തില്‍ പി എഫ് ടൈപ്പ് കെ എ എസ് ഇ പി എഫ് എന്നത് ഒഴിവാക്കേണ്ടതാണ്
3. 01/04/2013 ന് ശേഷം പങ്കാളിത്ത പെന്‍ഷനില്‍ വരുന്നവര്‍ക്ക് ജി.ഒ (പി) നമ്പര്‍ 81/2014/ഫിന്‍ 24/02/2014 പ്രകാരം പി എഫ് അംഗത്വം അനുവദനീയമാണ്. അക്കൗണ്ട് നമ്പര്‍ ലഭിക്കാത്തവര്‍ എത്രയും പെട്ടെന്ന് അംഗത്വത്തിന് അപേക്ഷിക്കണം.

No comments:

Post a Comment