Monday, September 14, 2015

FOR THE IMMEDIATE ATTENTION OF HEAD TEACHERS

  • സബ്ജില്ലാ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ മൂന്നാംവാരത്തില്‍ നടക്കും. സ്കൂള്‍ തല മത്സരങ്ങള്‍ അതിനുമുമ്പേ  പൂര്‍ത്തിയാക്കണം.
  • സബ്ജില്ലാതല ശാസ്ത്ര / ഗണിതശാസ്ത്ര / സാമൂഹ്യശാസ്ത്ര / പ്രവര്‍ത്തി പരിചയ മേളകള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ നടക്കും. സ്കൂള്‍ തല മത്സരങ്ങള്‍ സെപ്റ്റംബര്‍ 26 നകം പൂര്‍ത്തിയാക്കണം.
  • 2015-16 വര്‍ഷം എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്ള  സൌജന്യ സ്കൂള്‍ യൂനിഫോം വിതരണ പദ്ധതിയുടെ നിര്‍വഹണത്തിനായി അനുവദിച്ച തുകക്കുള്ള ധനവിനിയിയോഗ പത്രം  25/9/2015 നകം സമര്‍പ്പിക്കണം.
  • KASEPF ല്‍ നിന്നും താല്‍ക്കാലിക / തിരിച്ചടക്കേണ്ടാതില്ലാത്ത വായ്പ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. വിശദാംശങ്ങള്‍ ചുവടെ:

  • സി.വി.രാമന്‍ ഉപന്യാസ രചനാ മത്സരം

 ഈ വര്‍ഷത്തെ സി.വി.രാമന്‍ ഉപന്യാസ രചനാ മത്സരത്തിന്‍റെ വിഷയവും സ്കൂള്‍ തലം മുതലുള്ള വിവിധ തലങ്ങളിലെ മത്സര തീയ്യതികള്‍ സംബന്ധിച്ചും ഉള്ള DPI യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

  • കുട്ടികളിലെ കാഴ്ച്ചവൈകല്യം നേരത്തെ കണ്ടെത്തി നിര്‍മാര്‍ജനം ചെയ്യുന്നതിന് കണ്ണൂര്‍ ഫോര്‍ട്ട്‌ സിറ്റി ലയെന്‍സ് ക്ലബ്‌ പ്രമുഖ കണ്ണ് രോഗ വിദഗ്ദ്ധരുടെ സഹായത്തോടെ  അദ്ധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്നു. 16/9/2015 ന് രാവിലെ 10.30 ന് കണ്ണൂര്‍ താണയിലെ ഭീമ ജ്വല്ലറിക്ക് എതിര്‍വശത്തുള്ള i Trust Hospital ല്‍ വെച്ചാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി എല്ലാ സ്കൂളില്‍നിന്നും ഒരു അദ്ധ്യാപകനെ നിയോഗിക്കേണ്ടതാണ്.

No comments:

Post a Comment