Friday, September 18, 2015

വന്യജീവി വാരാഘോഷം 2015

വിദ്യാര്‍ത്ഥികക്കായി ഉള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 2, 3 തീയ്യതികളില്‍






ഈ വര്‍ഷത്തെ വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വനം വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2,3 തീയതികളിലായി ജില്ലാതല മത്സരങ്ങളും ഒക്‌ടോബര്‍ 8 -ന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ജില്ലാതല മത്സരങ്ങളുടെ വേദി കണ്ണൂര്‍ GTTI (Men) ആണ്.  പ്രോഗ്രാം ചുവടെ ചേര്‍ത്ത ക്രമപ്രകാരം നടക്കും.


Date
Time
Item
2/10/2015 Friday
9.00 am
Registration

9.30 am to 11.30 am
Pencil Drawing (LP,UP, HS, HSS & College)

11.45 am to 12.45 pm
Essay Writing (HS, HSS & College)

2.15 pm to 4.15 pm
Watercolor Painting (LP,UP, HS, HSS & College)
3/10/2015 Saturday
10 am to 1 pm
Quiz (HS, HSS & College)

2 pm to 4 pm
Elocution (HS, HSS & College)

മേല്‍പറഞ്ഞ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് യോഗ്യരായ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഒരു വിദ്യാലയത്തില്‍നിന്നും ഓരോ വിഭാഗത്തിലും 2 വീതം വിദ്യാര്‍ഥികളെ മാത്രമേ പങ്കെടുപ്പിക്കാവൂ. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാക്ഷ്യപത്രം അതാത് പ്രധാനാദ്ധ്യാപകര്‍ നല്‍കണം. ജില്ലാതലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000/-, 1000/-, 500/- രൂപ വീതം സമ്മാനം നല്‍കുന്നതാണ്. സംസ്ഥാന തലത്തില്‍ യഥാക്രമം 5000/-, 3000/-, 1500/- രൂപ സമ്മാനമായി ലഭിക്കും. കൂടാതെ സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരായവര്‍ക്ക് യാത്രാബത്തയും ലഭിക്കും.

No comments:

Post a Comment