എയ്ഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്
നിലവില്‍ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 500
ഓളം വരിക്കാരുടെ കെ എ എസ് ഇ പി എഫ് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ സീറോ എന്നൊക്കെ
ചേര്ത്താണ് ശമ്പള ബില്ലിനോടൊപ്പം പി എഫ് ഷെഡ്യൂള്‍ നല്കിയിട്ടുള്ളത്. ഓരോ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും സ്ക്കൂളിലെ പിഎഫ് വരിക്കാരുടെ അക്കൗണ്ട്
നമ്പര്‍ സ്പാര്ക്കില്‍ പരിശോധിച്ച് അക്കൌണ്ട് നമ്പര്‍ ഇല്ലെങ്കില്‍ C15131 എന്നത് പോലെ C
ക്ക് ശേഷം സ്പേസ് ഇല്ലാതെ അക്കൗണ്ട് നമ്പര്‍ 3 ദിവസത്തിനകം തന്നെ
സ്പാര്ക്കില്‍ അപ്ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ പ്രധാനാദ്ധ്യാപകനും അവരുടെ സ്ക്കൂളിലെ മുന്‍
മാസത്തെ ഷെഡ്യൂള്‍ നോക്കണം. അതില്‍ ഏതെങ്കിലും വരിക്കാരന്റെ കോളത്തില്‍ അക്കൗണ്ട്
നമ്പര്‍ ഇല്ല എങ്കില്‍ ആ വരിക്കാരന്‍റെ പി എഫ് അക്കൗണ്ട് നമ്പര്‍ സ്പാര്‍ക്കിലെ
പേര്‍സണല്‍ ഡാറ്റ ഫോമില്‍ പി എഫ് ടൈപ്പും അക്കൗണ്ട് നമ്പറും ചേര്‍ക്കേണ്ട ഭാഗത്ത്
ചേര്‍ത്ത് അപ്പ്ഡേഷന്‍ നടത്തണം
No comments:
Post a Comment