Tuesday, September 1, 2015



കണ്ണൂര്‍ . സ്കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരം നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാതലത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ പ്രൊജക്ടുകള്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. യുപി വിഭാഗത്തില്‍ മണ്ണിലെ ജീവന്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ മണ്ണ് സംരക്ഷിക്കാം, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എന്റെ നാട്ടിലെ മണ്ണ് വിഷയങ്ങളിലാണ് പ്രൊജക്ടുകള്‍ തയ്യാറാക്കേണ്ടത്. പ്രധാന അധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ പ്രൊജക്ടുകള്‍ നവംബര്‍ അഞ്ചിനകം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ഹയര്‍ സെക്കന്‍ഡറി മേഖലാ ഓഫീസിലും എത്തിക്കണം. പെയിന്റിങ്, പോസ്റ്റര്‍, കാര്‍ട്ടൂണ്‍, കഥാരചന, കവിതാരചന മത്സരങ്ങള്‍ നവംബര്‍ 13 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

No comments:

Post a Comment