പ്രധാനമന്ത്രി വിദ്യാർത്ഥികളുയി സെപ്റ്റംബര്‍ 4 ന് സംവദിക്കുന്നു
ഈ വര്‍ഷത്തെ അദ്ധ്യാപകദിനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച ബഹു: പ്രധാനമന്ത്രി വിദ്യാർത്ഥികളുയി സംവദിക്കുന്നു. അന്ന് രാവിലെ 10 മണി മുതൾ 11.15 വരെയാണ് സംവാദം. തെരഞ്ഞടുക്കപ്പെട്ട സ്ക്കുളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ദൂര്‍ദര്‍ശനിലെ ദേശിയ പ്രാദേശിക ചാനലുകള്‍, വെബ്കാസ്റ്റിംഗ് , യുട്യുബ് , എന്നിവ വഴി ഈ പരിപാടിയുടെ തല്‍സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടി എല്ലാ വിദ്യാര്‍ത്ഥികളെയും കാണിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാ പ്രധാനാദ്ധ്യപകരും സ്വീകരിക്കണം. TV / Internet സൗകര്യം ഏതെങ്കിലും സ്കൂളിൽ ലഭ്യമാക്കുവാൻ കഴിയുന്നില്ലെങ്കിൽ സൗകര്യപ്രദമായ സ്ഥലത്ത് TV ഉണ്ടെങ്കിൽ (കമ്യുണിറ്റി ഹാൾ മുതലായ സ്ഥലങ്ങളിൽ) അവിടെ പരിപാടി കാണുന്നതിനുള്ള ഒരുക്കങ്ങൾ ചെയ്യാവുന്നതാണ്.ഇതും സാധിക്കുന്നില്ലെങ്കിൽ റേഡിയോ ഉപയോഗിച്ചും
പരിപാടി കേൾപ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് 3/9/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി എല്ലാ പ്രധാനാദ്ധ്യപകരും എ ഇ ഒ ഓഫീസില്‍ അറിയിക്കണം. സംവാദം വീക്ഷിച്ച / ശ്രവിച്ച കുട്ടികളുടെ എണ്ണം 4/9/2015 ഉച്ചക്ക് 2 മണിക്ക് മുമ്പായി അറിയിക്കണം. ഇതുസംബന്ധിച്ച ഫോട്ടോ / വീഡിയോ എ ഇ ഒ ഓഫീസിലേക്ക് മെയില്‍ ചെയ്യുന്നതും നന്നായിരിക്കും.
No comments:
Post a Comment