Wednesday, July 8, 2015

പട്ടുവം ഹൈസ്‌കൂളില്‍ പച്ചക്കറിത്തോട്ടം


തളിപ്പറമ്പ്: സംസ്ഥാന കൃഷിവകുപ്പിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഗാര്‍ഡനിങ് പച്ചക്കറി വികസനപദ്ധതിയിലൂടെ പട്ടുവം ഗവ. ഹൈസ്‌കൂളില്‍ 50 സെന്റ് സ്ഥലത്ത് പച്ചക്കറി നടും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പച്ചക്കറിത്തോട്ടമുണ്ടാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്തംഗം കെ.ദാമോദരന്‍ നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ എം.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.സതീഷ്, അസി. കൃഷി ഓഫീസര്‍ കെ.രാജന്‍, ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment