Friday, July 31, 2015

2015 

അന്താരാഷ്ട്ര മണ്ണ് വര്‍ഷം - പ്രകാശവര്‍ഷം




ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം വാസഗൃഹമാണ് മണ്ണ്. നിയതമായ ധര്‍മ്മങ്ങളുള്ള അതിസൂക്ഷ്മമായ ആവാസവ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. കര്‍മ്മനിരതവും താളനിബദ്ധവുമായ  ചാക്രികപ്രക്രിയയിലൂടെ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുവേണ്ട അതിസങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളാണ് മണ്ണില്‍ നടക്കുന്നത്. ഈ മണ്ണിനെ സംരക്ഷിക്കുന്നതിലൂടെ നാം മണ്ണിലെ ജീവനെയാണ്‌ സംരക്ഷിക്കുന്നത്. മണ്ണിനെ അറിഞ്ഞ് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പതാകവാഹകരാകാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമാകണം. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി കണ്ണൂര്‍ DIET മുന്‍വര്‍ഷങ്ങളില്‍ ഏറ്റെടുത്തു നടപ്പിലാക്കിയ ശുചിത്വ വീഥി, ഹരിതനിധി എന്നിവയുടെ സാര്‍ഥകമായ തുടര്‍ച്ചയായി കണ്ണൂര്‍ DIET അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തിന്‍റെയും പ്രകാശവര്‍ഷത്തിന്‍റെയും പ്രാധാന്യം ഉള്‍ക്കൊണ്ടു തയ്യാറാക്കിയ പ്രവര്‍ത്തന മാര്‍ഗരേഖ ചുവടെ.

No comments:

Post a Comment