Wednesday, July 8, 2015

ദേശീയ സമ്പാദ്യപദ്ധതി: ജില്ലയുടെ ലക്ഷ്യം 150 കോടി


കണ്ണൂര്‍: ദേശീയ സമ്പാദ്യപദ്ധതിയില്‍ ജില്ലയുടെ 2015-16 വര്‍ഷത്തെ ലക്ഷ്യം 150 കോടി. 
ആകര്‍ഷകമായ നിക്ഷേപപദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതലയോഗത്തില്‍ നാഷണല്‍ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍ അറിയിച്ചു. യോഗത്തില്‍ വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ക്കുള്ള ടാര്‍ജറ്റ് നിശ്ചയിച്ചു. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ ടാര്‍ജറ്റ് നിശ്ചയിക്കുന്നത്. 150 കോടി ലക്ഷ്യത്തില്‍ 80 ശതമാനം ഡിസംബര്‍ 31-നകവും ബാക്കി മാര്‍ച്ച് 31-നകവും കൈവരിക്കണം. 
സ്‌കൂളുകളിലെ സഞ്ചയിക, പോസ്റ്റോഫീസ് ആര്‍.ഡി., കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യസമൃദ്ധി തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. ഓഫീസ് മേധാവികള്‍ ഏപ്രില്‍ മുതല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് അയക്കണം. എല്ലാമാസവും പത്തിനുള്ളിലാണ് കളക്ഷന്റെ പുരോഗതി റിപ്പോര്‍ട്ട് അയക്കേണ്ടത്. കളക്ടറുടെ നേതൃത്വത്തില്‍ മാസംതോറും അവലോകനയോഗം നടത്തും. ജില്ലയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ പരമാവധി പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.ഡി.എം. ഒ.മുഹമ്മദ് അസ്ലം പറഞ്ഞു.

No comments:

Post a Comment