Friday, July 10, 2015

അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ക്ലബ്ബുകള്‍/സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍/വ്യക്തികള്‍ എന്നിവയ്ക്ക് ധനസഹായം നല്കുന്നതിന് കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 31 വൈകുന്നേരം അഞ്ചിന് മുമ്പ് ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭിക്കണം. ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷയും നിബന്ധനയും കായിക യുവജന കാര്യാലയത്തിന്റെ www.dsya.kerala.gov.in വെബ്‌സൈറ്റിലുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ നിശ്ചിത ഫോറത്തില്‍ വീണ്ടും അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2326644. 

No comments:

Post a Comment