Wednesday, July 8, 2015

വിദ്യാര്‍ഥികള്‍ക്ക് കാര്‍ട്ടൂണ്‍ മത്സരം


കണ്ണൂര്‍: കേരള ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് ജില്ലാ കമ്മിറ്റി ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ജനസംഖ്യാ നിയന്ത്രണവും ആരോഗ്യവും എന്നതാണ് വിഷയം. A3 പേപ്പറില്‍ സ്‌കെച്ച്, മാര്‍ക്കര്‍ പേന എന്നിവ ഉപയോഗിച്ചാണ് വരയ്‌ക്കേണ്ടത്. കാര്‍ട്ടൂണുകള്‍ സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രത്തോടെ ജൂലായ് 18-നകം തൊട്ടടുത്ത എന്‍.എച്ച്.എം. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലഭിച്ചിരിക്കണം. ഫോണ്‍: 9747215990.

No comments:

Post a Comment