Saturday, July 18, 2015

Smart Energy Program  (SEP) 2015-16

സ്കൂളുകള്‍ക്ക് എന്രോള്‍ ചെയ്യാം

കാര്യക്ഷമമായ ഇന്ധനവിനിയോഗവും ഊര്‍ജ്ജസരക്ഷണവും രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. അതിനായി രൂപകല്‍പന ചെയ്തിട്ടുള്ള EC Act 2001 ന്‍റെ നിര്‍വഹണത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഏജന്‍സിയാണ് Energy Management Center (EMC). ഊര്‍ജ്ജസരക്ഷണ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ബോധവത്കരണ പരിപാടികള്‍ EMC നടപ്പിലാക്കിവരുന്നു. 2015-16 വര്‍ഷത്തേക്കുള്ള Smart Energy Program  (SEP) ഭാഗമായി ഈ പദ്ധതിയില്‍ ഓരോ വിദ്യാഭ്യസ ജില്ലയിലും കുറഞ്ഞതു 50 അപ്പര്‍ പ്രൈമറി / ഹൈ സ്കൂളുകളെ എന്രോള്‍ ചെയ്യുന്നതിന് ലക്ഷ്യമിടുന്നു. SEP ന്‍റെ വിവിധ പ്രോഗ്രംസിനെക്കുറിച്ച് അറിയുന്നതിന് ഉള്ള Prospectus  ചുവടെ. പദ്ധതിയില്‍ എന്രോള്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ കണ്ണൂര്‍ ജില്ലയിലെ SEP Joint Coordinator ആയ ശ്രീ.ജയരാജന്‍.കെ.വി 21/7/2015 ചൊവ്വാഴ്ച വൈകുന്നേരം 4 മണിമുതല്‍ 5 മണിവരെ കണ്ണൂര്‍ നോര്‍ത്ത് AEO  ഒഫീസില്‍വെച്ചു നേരിട്ട് ശേഖരിക്കും. അതിനുമുമ്പ് ഓഫീസില്‍ എത്തിച്ചേരുന്നവര്‍ക്കു എന്രോള്‍മെന്‍റ് അപേക്ഷ ഓഫീസിലെ Scouts & Guides ബോക്സില്‍ നിക്ഷേപിക്കാം. 

No comments:

Post a Comment