Friday, July 10, 2015

വിക്‌ടേഴ്‌സില്‍ ഹാരി പോട്ടര്‍

Harry Potter

വിക്‌ടേഴ്‌സിന്റെ ബുക്‌സ് ഓണ്‍ സ്‌കീനില്‍ ക്രിസ് കൊളമ്പസിന്റെ ഹാരിപോട്ടര്‍ സിനിമ പരിചയപ്പെടുത്തുന്നു. പ്രശസ്ത എഴുത്തുകാരി ജെ.കെ.റൗളിങ്ങിന്റെ ഹാരിപോട്ടര്‍ എന്ന ഫാന്റസി നോവല്‍ പരമ്പരയുടെ ചലച്ചിത്രാഖ്യാനമാണ് ഇത്. ചലച്ചിത്രമായി മാറിയ ലോകപ്രശസ്ത കൃതികളെ സിനിമയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന 'ബുക്‌സ് ഓണ്‍ സ്‌ക്രീന്‍' എല്ലാ ഞായറാഴ്ചകളിലും രാവിലെ പത്തിനും രാത്രി എട്ടിനും സംപ്രേഷണം ചെയ്യും. പുനഃ സംപ്രേഷണം ബുധനാഴ്ചകളില്‍ രാത്രി പത്തിനും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനും. കവിതാപരിചയ പരിപാടി കാവ്യസരസ്-എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള മലയാള പാഠാവലിയിലെ കവിതകളുടെ ആലാപനവും വ്യാഖ്യാനവും നിര്‍വഹിക്കുന്ന കാവ്യ സരസില്‍ ഈ ആഴ്ച വിജയലക്ഷ്മിയുടെ പുതുവര്‍ഷം’ എന്ന കവിത അവതരിപ്പിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനും രാത്രി ഒന്‍പതിനുമാണ് സംപ്രേഷണം. സിംപിള്‍ ഇംഗ്ലീഷ്- ഇംഗ്ലീഷ് ഉച്ചാരണവും ഉപയോഗവും ലളിതവും രസകരവുമായി അവതരിപ്പിക്കുന്ന 'സിംപിള്‍ ഇംഗ്ലീഷ്' എല്ലാ ശനിയാഴ്ചകളിലും രാവിലെ പത്തിനുംരാത്രി എട്ടിനും എല്ലാ ഞായറാഴ്ചകളിലും രാവിലെ 07.30 നും രാത്രി 07.30 നും സംപ്രേഷണം ചെയ്യും. 

No comments:

Post a Comment