Thursday, July 16, 2015

എല്ലാ എയിഡഡ് സ്കൂളുകളിലും ജൂലൈ 28 നകം 2 ടോയിലറ്റുകള്‍ ഉണ്ടെന്നു ഉറപ്പാക്കണം 

എല്ലാ എയിഡഡ് സ്കൂളുകളിലും ജൂലൈ 28 നകം നിര്‍ബന്ധമായും 2 ടോയിലറ്റുകള്‍ ഉണ്ടെന്നു ഉറപ്പുവരുത്താന്‍ പൊതു വിദ്യാഭ്യസ ഡയറക്ടര്‍ നിര്‍ദേശിച്ചു. 2 ടോയിലറ്റുകള്‍ ഇല്ലാത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍, പി ടി എ പ്രസിഡന്റ്സ്  എന്നിവരുടെ അടിയന്തിര യോഗം വിളിച്ചുചെര്‍ക്കാനും നിര്‍ദേശം ലഭിച്ചു. മാനേജര്‍, ഗ്രാമ പഞ്ചായത്ത്, സന്നദ്ധ സംഘടനകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, എം എല്‍ എ ഫണ്ട്‌ എന്നിവയുടെ സാദ്ധ്യത പ്രയോജനപ്പെടുത്താം. ഏതു വിധേനയും പ്രസ്തുത വിദ്യാലയങ്ങളില്‍ 2 ടോയിലറ്റുകള്‍ നിശ്ചിത തീയ്യതിക്കകം ഒരുക്കാന്‍ കഴിയണം. താല്‍ക്കാലിക സംവിധാനമെന്നനിലയില്‍ അടിയന്തിര സാഹചര്യം പരിഗണിച്ചു മൂത്രപ്പുരക്കകത്തു വെസ്റ്റേണ്‍ ടൈപ്പ് ക്ലോസറ്റ് ഫിറ്റ് ചെയ്ത് ജോലി പൂര്‍ത്തിയാക്കുന്ന കാര്യം പരിഗണിക്കാം. ജൂലൈ 30 ന് എല്ലാ വിദ്യാലയങ്ങളിലും 2 ടോയിലറ്റുകള്‍ ഉണ്ടെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ 2 ടോയിലറ്റുകള്‍ ഇല്ലാത്ത എയിഡഡ് സ്കൂളുകള്‍ വിവരം ഇമെയില്‍ മുഖേനയോ രേഖാമൂലമോ 17/72015 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി അറിയിക്കണം. അതില്‍ എതു മാര്‍ഗം മുഖേന ഈ പ്രശ്നം പരിഹരിക്കാം എന്ന സൂചന കൂടി ഉള്‍പ്പെടുത്തണം. 

No comments:

Post a Comment