Wednesday, July 22, 2015

ചാന്ദ്രദിനം ആഘോഷിച്ചു


കണ്ണൂര്‍: തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളില്‍ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ അഞ്ഞൂറ് കുട്ടികളുടെ വ്യക്തിഗത മാഗസിന്‍ പള്ളിയറ ശ്രീധരന്‍ പ്രകാശനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി.കെ.സുധാകരന്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം വഹിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ കെ.രോഹിത്, ഇര്‍സാന്‍ റഹ്മാന്‍, അഞ്ചല്‍ പ്രിമേഷ് തുടങ്ങിയവര്‍ വിജയികളായി. എം.മനോഹരന്‍, എ.വി.പ്രദീപന്‍, ജെ.നീന മേരി, കെ.കരുണാകരന്‍, കെ.രോഹിത്, ഇര്‍സാന്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment