Friday, July 17, 2015

 2 ടോയിലറ്റുകള്‍ ഇല്ലാത്ത എയിഡഡ് സ്കൂളുകളിലെ  പ്രധാനാദ്ധ്യാപകരുടെയും PTA പ്രസിഡന്റ്മാരുടെയും യോഗം 21/7/2015 ന്



എല്ലാ എയിഡഡ് സ്കൂളുകളിലും ജൂലൈ 28 നകം നിര്‍ബന്ധമായും 2 ടോയിലറ്റുകള്‍ ഉണ്ടെന്നു ഉറപ്പുവരുത്താന്‍ പൊതു വിദ്യാഭ്യസ ഡയറക്ടര്‍ നിര്‍ദേശിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്നായി  2 ടോയിലറ്റുകള്‍ ഇല്ലാത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍, പി ടി എ പ്രസിഡന്റ്സ് എന്നിവരുടെ അടിയന്തിര യോഗം 21/7/2015 ചൊവ്വാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ വെച്ച്  ചേരും. ടോയിലറ്റ് സംബന്ധിച്ച പോരായ്മകള്‍ എങ്ങിനെ പരിഹരിക്കുമെന്നത് സംബന്ധിച്ച വ്യക്തമായ ധാരണയോടെ യോഗത്തില്‍ കൃത്യസമയത്തുതന്നെ പങ്കെടുക്കാന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. യോഗത്തില്‍ പി ടി എ പ്രസിഡന്റ്സ്ന്‍റെ സാന്നിധ്യം അതാത് പ്രധാനാദ്ധ്യാപകന്‍ ഉറപ്പുവരുത്തണം.

No comments:

Post a Comment