Wednesday, July 29, 2015

ജില്ലാതല ഉപന്യാസ മത്സരം : മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദ്ദവും പരിപോഷിക്കുന്നതിനായി സ്‌കൂള്‍ കോളേജ്/യൂണിവേഴ്‌സിറ്റി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഉപന്യാസ മത്സര പരിപാടിയുടെ നടത്തിപ്പിലേക്കായി ചുവടെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാതല സമിതികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ രൂപം നല്‍കണം. കോളേജ്/യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല മത്സരത്തിനുള്ള വിഷയം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുമായും കൂടിയാലോചിച്ചു തീരുമാനിക്കണം. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങളുടെ വിഷയം ജില്ലാതല സമിതികള്‍ തീരുമാനിക്കണം. ജില്ലാകളക്ടര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടത്. മത്സരങ്ങള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്നതിനുള്ള സ്ഥലം (വെന്യൂ) ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച് കളക്ടര്‍ തീരുമാനിക്കണം. ഒന്‍പതാം ക്ലാസ് മുതല്‍ +2 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല മത്സരങ്ങളിലും കോളേജ്/യൂണിവേഴ്‌സിറ്റി (പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുക്കാം. ഉപന്യാസ രചന മലയാള ഭാഷയില്‍ മാത്രം നടത്തേണ്ടതാണ്. സംസ്ഥാന/ജില്ലാതല ഉപന്യാസ മത്സരങ്ങള്‍ എല്ലാ സെന്ററുകളിലും ഓഗസ്റ്റ് 15-ന് നടത്തണം. പരിപാടി സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ വ്യാപകമായ പ്രചാരണം നല്‍കണം. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ആലോചിച്ച് ജില്ലാ കളക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനല്‍, ജില്ലാതല മത്സരങ്ങളുടെ മൂല്യനിര്‍ണയം നടത്തേണ്ടതാണ്. മത്സര ഉപന്യാസങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ ശേഖരിച്ച് മൂല്യനിര്‍ണയത്തിന് ജില്ലാ കളക്ടര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കണം. കോളേജ് / യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായുളള സംസ്ഥാനതല ഉപന്യാസങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മൂല്യ നിര്‍ണയത്തിനായി അയച്ചു കൊടുക്കണം. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനല്‍ ഈ ഉപന്യാസങ്ങളുടെ മൂല്യനിര്‍ണയം നടത്തണം. സംസ്ഥാന/ജില്ലാ മത്സരങ്ങളുടെ മൂല്യനിര്‍ണയം സെപ്തംബര്‍ 15-ന് മുമ്പായി പൂര്‍ത്തിയാക്കണം. വിജയികളുടെ പേരുവിവരം ഒക്ടോബര്‍ രണ്ടിന് ബന്ധപ്പെട്ട പ്രഖ്യാപിക്കണം. വിജയികള്‍ക്ക് ചുവടെപറയുന്ന ക്രമത്തില്‍ സമ്മാനം നല്‍കും. സ്‌കൂള്‍തലം(ജില്ലാടിസ്ഥാനത്തില്‍) ഒന്നാം സമ്മാനം 1000 രൂപ, രണ്ടാം സമ്മാനം 600 രൂപ. മൂന്നാം സമ്മാനം 400 രൂപ. കോളേജ്/യൂണിവേഴ്‌സിറ്റി തലം (സംസ്ഥാനാടിസ്ഥാനത്തില്‍) ഒന്നാം സമ്മാനം - 5000 രൂപ, രണ്ടാം സമ്മാനം - 3000 രൂപ. മൂന്നാം സമ്മാനം - 2000 രൂപ. സംസ്ഥാന/ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ റിപ്പബ്ലിക് ദിനായ 2016 ജനുവരി 26-ല്‍ വിതരണം ചെയ്യും. 

No comments:

Post a Comment