Monday, July 13, 2015

കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും

സ്കൂള്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ 


Farmer with Cow Tiller - Palakkad, Kerala

ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും 16/8/2015 മുതല്‍ 26/8/2015 വരെ കണ്ണൂര്‍ പോലീസ് മൈദാനിയില്‍ വെച്ച് നടക്കും. ഇതിന്‍റെ ഭാഗമായി ചുവടെ ചേര്‍ത്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ കൃഷി / വിദ്യാഭ്യസ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു

  1. സ്കൂള്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടുകൊണ്ട് കൃഷിയെക്കുറിച്ചും കാര്‍ഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ഉള്ള ബോധവല്‍ക്കരണം എല്ലാ സ്കൂളുകളിലും നടത്തണം. ഈ അവസരത്തില്‍ സംസ്ഥാന കാര്‍ഷിക ദിനം കണ്ണൂരില്‍വെച്ച് നടക്കുന്നതിന്‍റെ പ്രാധാന്യം വിശദമാക്കണം.
  2. സ്കൂള്‍ തലത്തില്‍ വിളംബര ജാഥകള്‍ 7/8/2015 ന് വൈകുന്നേരം 3 മണിക്ക് എല്ലാ സ്കൂളിലും   നടത്തി കാര്‍ഷിക ദിനത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിലും നാട്ടുകരിലും ഉണ്ടാക്കണം. കാര്‍ഷിക സന്ദേശം ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ കുട്ടികള്‍ തന്നെ തയ്യാറാക്കി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വേണം വിളംബരജാഥയില്‍ പങ്കെടുക്കാന്‍.   ജൈവ കൃഷിയുടെ മേന്മ വിളംബര ജാഥയില്‍ HIGHLIGHT ചെയ്യണം. 
  3. വിദ്യാലയങ്ങളില്‍ 10 സെന്‍റ് പച്ചക്കറി കൃഷിത്തോട്ട നിര്‍മാണം. സ്ഥലം സ്വന്തമായില്ലെങ്കില്‍ പാട്ടത്തിനു വാങ്ങി ഉപയോഗിക്കാം. അത്തരത്തില്‍ പച്ചക്കറി കൃഷിത്തോട്ട നിര്‍മാണത്തിനു താത്പര്യം ഉള്ള വിദ്യാലയങ്ങള്‍ വിശദാംശം അറിയിക്കണം. 7/8/2015 ന് വിത്ത് വിതരണ ഉദ്ഘാടനം  സബ് ജില്ലാതലത്തില്‍ ഇത്തരത്തിലുള്ള ഒരു സ്കൂളില്‍ വെച്ച് നടക്കും. ഈ സ്കൂളിന് 5000/- രൂപ മൂല്യമുള്ള സഹായം കൃഷിവകുപ്പ് നല്‍കും. 
  4. പ്രൈമറി / അപ്പര്‍ പ്രൈമറി / ഹൈ / ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും കോളേജുകളിലും കാര്‍ഷിക ക്വിസ് - 20/7/2015 ന് പ്രാഥമിക റൌണ്ട് സ്കൂള്‍ തലത്തില്‍ നടത്തണം. LP/UP/HIGH/ HIGHER SECONDARY തലങ്ങളില്‍ ഓരോ തലത്തിലും പ്രത്യേകമായി മത്സരം സംഘടിപ്പിക്കണം.
  5. സബ് ജില്ലാതലത്തിലുള്ള ക്വിസ് മത്സരം - 24/7/2015 ന് (രണ്ടാം റൌണ്ട്). ഇതില്‍ സ്കൂള്‍ തലത്തില്‍ വിജയിക്കുന്ന 2 വീതം കുട്ടികളെ പങ്കെടുപ്പിക്കം.
  6. 18/8/2015 ന് രാവിലെ 10 മണിക്ക് ജില്ലാതല മത്സരം മേളയില്‍ വെച്ച് നടക്കും. സബ് ജില്ലാതലത്തില്‍ 1, 2 സ്ഥാനം നേടുന്ന   ടീമുകള്‍ക്ക്  ജില്ലാതലത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ 1, 2, 3 സ്ഥാനം നേടുന്ന ഓരോ വിഭാഗത്തിനും യഥാക്രമം 5000/-, 3000/-, 2000/- രൂപ വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും മേമെന്റ്റൊയും ലഭിക്കും. ജില്ലാതലത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും മേമെന്റ്റൊയും ലഭിക്കും. 
  7. സ്കൂളുകളിലും കോളേജുകളിലും 29/7/2015 ന് രാവിലെ 9.30 ന് അസംബ്ലിയില്‍ മേളയുടെ സന്ദേശം വായിക്കണം.

No comments:

Post a Comment