Friday, July 10, 2015


MOST URGENT

സൌജന്യ സ്കൂള്‍ യുനിഫോം 2015-16

അര്‍ഹരായ എയിഡഡ് സ്കൂള്‍ കുട്ടികളുടെ എണ്ണം റിപ്പോര്‍ട്ട്‌ ചെയ്യണം

 



നിലവില്‍ SSA പദ്ധതി പ്രകാരം സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക്  നല്‍കിവരുന്ന സൌജന്യ സ്കൂള്‍ യുനിഫോം അതേ വിഭാഗങ്ങളില്‍പ്പെട്ട എയിഡഡ് മേഖലയിലെ കുട്ടികള്‍ക്ക് കൂടി അനുവദിച്ചുകൊണ്ട് ഉത്തരവായി. എയിഡഡ് സ്കൂളില്‍ പഠിക്കുന്ന 1 മുതല്‍ 8 വരെ ക്ലാസുകളിലെ APL വിഭാഗം ആണ്‍കുട്ടികള്‍ ഒഴികെയുള്ള എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജോഡി യുനിഫോമിന് തയ്യല്‍ക്കൂലി ഉള്‍പ്പെടെ 200/- രൂപ നിരക്കില്‍ 2 ജോഡി യുനിഫോമിന് 400/- രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചത്. അനുവദിച്ചിട്ടുള്ള തുക  എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം ചെയ്ത് രേഖകളുടെ പകര്‍പ്പ് AEO ഓഫീസില്‍ നല്‍കണം. PTA / SMC കള്‍ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും യുനിഫോം ലഭ്യമാക്കുകയും വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ക്ലാസ് തിരിച്ചു ഒരു രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും പകര്‍പ്പ്  തുക കൈപ്പറ്റി 2 ആഴ്ചക്കുള്ളില്‍ AEO ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം.   അര്‍ഹരായ കുട്ടികളുടെ എണ്ണം 15/7/2015 ന് മുമ്പ്  ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ തയാറാക്കി സമര്‍പ്പിക്കണം.

No comments:

Post a Comment