Monday, July 27, 2015

ഹിരോഷിമ ദിനാചരണം ആഗസ്ത് ആറിനു 




നാഗസാക്കിയിലെ അണുബോംബ് സ്ഫോടനത്തെത്തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റർ ഉയർന്നു.
സമാധാനത്തിന്‍റെ സന്ദേശവുമായി ഈ വര്‍ഷവും ഹിരോഷിമ - നാഗസാക്കി ദിനങ്ങള്‍ ആചരിക്കുന്നു. ദുരന്ത സ്മരണ പുതുക്കുന്നതിനായി വീണ്ടുമൊരു ഓഗസ്റ്റ്‌ 6 ഉം 9 ഉം. മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിലോന്നു മറക്കാന്‍ പാടില്ല..... മനുഷ്യനുള്ള കാലം. ഭൂമിയെ 50 തവണ നശിപ്പിക്കാന്‍ കഴിവുള്ളത്ര ആണ്വയുധാങ്ങളാണ് വിവിധ രാജ്യങ്ങളുടെ ആയുധപ്പുരകളില്‍ ഇപ്പോഴുള്ളത്.  ഒന്ന് കൈയ്യമാര്‍ത്തിയാല്‍ പൊട്ടിത്തെറിച്ചുതീരവുന്ന ഒരു ലോകത്താണ് നമ്മുടെ ജീവിതം.  എല്ലാ രാജ്യങ്ങളും നന്മയുടെ വഴി സ്വീകരിച്ചിരുന്നെങ്കില്‍...... നമുക്ക് ആശിക്കാം....
______________________________________________________
അണുവിഘടനമോ (ന്യൂക്ലിയർ ഫിഷൻ) അണുസംയോജനമോ (ന്യൂക്ലിയർ ഫ്യൂഷൻ) കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌.
ആണവപ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്‌.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ(1945 ഓഗസ്റ്റ് 6)നാഗസാക്കി(1945 ഓഗസ്റ്റ് 9) എന്നീ സ്ഥലങ്ങളിൽ അമേരിക്കഅണുബോബിടുകയും 120,000 ആളുകൾ തൽക്ഷണം മരിക്കുകയും ചെയ്തു.
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു'മൻ ഹാട്ടൻ പ്രോജക്ട് ' . ഇതിന്റെ തലവനായിരു്ന്നു റോബർട്ട് ഓപ്പൺഹെയ്മറിനെ 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . 'ലിറ്റിൽ ബോയ് " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത് ആഗസ്റ്റ് 9 ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാൻ [1]

1 comment:

  1. നമ്മുടെ മുന്‍ രാഷ്ട്രപതിയും
    ശാസ്ത്ര പ്രതിഭയുമായ
    എ പി ജെ അബ്ദുള്‍കലാമിന്
    ആദരാഞ്ജലികള്‍..

    ReplyDelete