Wednesday, July 8, 2015

ലിംഗസമത്വം സംവാദമത്സരം 12-ന്


കണ്ണൂര്‍: അന്താരാഷ്ട്ര മലാലദിനമായി ആചരിക്കുന്ന ജൂലായ് 12-ന് തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നീ മൂന്നുമേഖലകളിലായി ലിംഗസമത്വത്തെ സംബന്ധിച്ച് സംവാദമത്സരം സംഘടിപ്പിക്കും. 
ജില്ലയില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതി നടപ്പാക്കുന്ന ഗവ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായിട്ടാണ് മത്സരം. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് കാഷ് പ്രൈസ് നല്കും.
സംസ്ഥാനത്ത് ലിംഗസമത്വവും സ്ത്രീശാക്തീകരണനയവും നടപ്പാക്കുന്നതിന്റെ ഭാഗമായി ലിംഗസമത്വത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.

No comments:

Post a Comment