Friday, July 24, 2015

അനുമതി നല്‍കി

ഇ-ട്രഷറി സംവിധാനം മുഖേന പണം സ്വീകരിക്കുന്നതിന് അക്ഷയ സെന്ററുകളെ അധികാരപ്പെടുത്തി ഉത്തരവായി. മുന്‍കൂര്‍ പരിശോധന ആവശ്യമില്ലാത്ത സര്‍ക്കാരിലേക്കുള്ള അടവുകള്‍ ഇ-ട്രഷറി പോര്‍ട്ടല്‍ വഴി അക്ഷയ സെന്ററുകള്‍ സ്വീകരിക്കും. സെന്ററുകള്‍ കളക്ഷന്‍ പോയിന്റുകളായി പ്രവര്‍ത്തിക്കും. ശേഖരിക്കുന്ന തുക സെന്ററുകളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് കൈമാറും. ആയിരം രൂപ വരെയുള്ള അടവുകള്‍ക്ക് പത്തു രൂപയും അയ്യായിരം രൂപ വരെയുള്ള വയ്ക്ക് ഇരുപത് രൂപയും അതിനു മുകളിലുള്ള അടവുകള്‍ക്ക് തുകയുടെ അരശതമാനവും സര്‍വീസ് ചാര്‍ജായും ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. 

No comments:

Post a Comment